തൊടുപുഴ: ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഭഗവത് ഗീതാഭാഷ്യാ പാരായണാഞ്ജലിയിൽ 4-ാം ദിവസമായ ഇന്ന് രാവിലെ ആറ് മുതൽ ശ്രീമദ് ഭഗവദ് ഗീതാ ഭാഷ്യാപാരായണം, 11 മുതൽ 12.15 വരെ പ്രഭാഷണം- ഡോ. കെ.എൻ. പത്മകുമാർ, ഉച്ചകഴിഞ്ഞ് 2.30 മുതൽ 5.30 വരെ ശ്രീമദ് ഭഗവത്ഗീതാ തത്ത്വവിചാരം- ദേശീയ സെമിനാർ, മോഡറേറ്റർ കെ.എൻ. പത്മകുമാർ, പ്രബന്ധാവതരണം 1. ഡോ. ഇ.എൻ. നാരായണൻ (അസോ. പ്രൊഫ. സംസ്‌കൃതവിഭാഗം, എസ്.ബി കോളേജ്, ചങ്ങനാശ്ശേരി) വിഷയം: ഭഗവദ്ഗീതയുടെ സൗന്ദര്യാത്മകത- ശങ്കരഭാഷ്യത്തിലൂടെ, പ്രബന്ധാവതരണം 2. ഡോ. സി.ടി. ഫ്രാൻസീസ് (മുൻ സംസ്‌കൃതവിഭാഗം മേധാവി സെന്റ് തോമസ് കോളേജ്, പാലാ), പ്രബന്ധാവതരണം 3. ഡോ. സരിത മഹേശ്വരൻ (പ്രൊഫ, സംസ്‌കൃത സാഹിത്യം, ഗവ. സംസ്‌കൃതി കോളേജ് തൃപ്പൂണിത്തുറ) വിഷയം: ദർശനവും സാഹിത്യവും: ഗീതയുടെ ദ്വന്ദ്വസന്ദേശം, പ്രബന്ധാവതരണം - 4. ഡോ. പി.കെ. ശങ്കരനാരായണൻ (അദ്ധ്യക്ഷൻ സംസ്‌കൃതഭാരതി, കേരളം) വിഷയം: വിദ്യാർത്ഥിധർമ്മം ഭഗവദ്ഗീതയിൽ.