തൊടുപുഴ: എസ്.എൻ.ഡി.പി യോഗം കുണിഞ്ഞി ശാഖയിലെ ഗുരുപ്രസാദം കുടുബയോഗത്തിന്റെ വാർഷികവും ഭരണ സമിതി തിരഞ്ഞെടുപ്പും 12ന് നടക്കും. രാവിലെ 8.30ന് അരീപ്ലാക്കൽ ബോസിന്റെ വീട്ടിൽ പതാക ഉയർത്തൽ, ഒമ്പത് മുതൽ കലാ- കായിക മത്സരങ്ങൾ, ഉച്ചഭക്ഷണത്തിന് ശേഷം ഒന്നിന് ശാഖാ പ്രസിഡന്റ് സാജു കോലത്തേലിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന പൊതുസമ്മേളനം തൊടുപുഴ യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കൺവീനർ പി.ടി ഷിബു ഉദ്ഘാടനം ചെയ്യും. കുടുംബയോഗം കൺവീനർ പ്രിയ സുനിൽ കണക്കും റിപ്പോർട്ടും അവതരിപ്പിക്കും. ശാഖാ വൈസ് പ്രസിഡന്റ് രമേശ് തോട്ടത്തിൽ മുഖ്യപ്രഭാഷണം നടത്തും. സെക്രട്ടറി അജി കോലത്തേൽ സംഘടനാ സന്ദേശം നൽകും. തുടർന്ന് ഭരണസമിതി തിരഞ്ഞെടുപ്പ് നടക്കും. യോഗത്തിൽ യൂത്ത്മൂവ്‌മെന്റ് സെക്രട്ടറി ശരത് ചന്ദ്രൻ, കമ്മിറ്റിയംഗം അമൽ ശശി, രവിവാര പാഠശാല ഹെഡ്മിസ്ട്രിസ് ജിജി മനോജ്, വനിതാ സംഘം പ്രസിഡന്റ് സുധ ദിവാകരൻ, സെക്രട്ടറി സുനിത ബൈജു, ഗുരുകുല കുടുംബയോഗ ചെയർമാൻ സുധാകരൻ കോലത്തേൽ, ചെമ്പഴന്തി കുടുംബയോഗം ചെയർമാൻ വി.ടി. അജേഷ്, ഗുരു നാരായണ കുടുംബയോഗം കൺവീനർ മിനി വിജയകുമാർ, കുമാരി സംഘം സെക്രട്ടറി ആതിര സാബു എന്നിവർ പ്രസംഗിക്കും. കുടുംബയോഗ ചെയർമാൻ വിലാസിനി ഓമനക്കുട്ടൻ സ്വാഗതവും ലീല ബോസ് അരീപ്ലാക്കൽ നന്ദിയും പറയും.