കുമളി: ചെളിമട ഭാഗത്ത് അനധികൃതമായി മദ്യ വില്പനക്കായി ഓട്ടോറിക്ഷയിൽ കൊണ്ടുപോയ ഒമ്പത് ലിറ്റർ വിദേശ മദ്യം വാഹന പരിശോധനയ്ക്ക് ഇടയിൽ കുമളി പൊലീസിന്റെ പിടിയിലായി. രാവിലെ 11.30ന് ആനവിലാസം സ്വദേശി മധുവാണ് (52) പിടിയിലായത്. ബിവറേജിൽ നിന്ന് വാങ്ങിയ മദ്യം വിവിധ സ്ഥലങ്ങളിൽ വില്പനക്കായി കൊണ്ടുപോകും വഴിയാണ് പൊലീസ് പിടിയിലാകുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇൻസ്‌പെക്ടർ കെ. അഭിലാഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ രാഹുൽ രാഹുൽ ചന്ദ്രൻ, സി.പി.ഒമാരായ വിനോദ്, രമേശ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.