ഇടവെട്ടി: മാർത്തോമ്മാ ഭാഗത്ത് നിന്നും കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി. സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ നിന്നും ഇന്നലെ ഉച്ചയ്ക്കാണ് പാമ്പിനെ പിടിച്ചത്. 25 കിലോയോളം തുക്കവും, 10 അടി നീളവുമുള്ള പാമ്പിനെ പൂമാല വനംവകുപ്പ് സെക്ഷൻ ഓഫീസിലെ വാച്ചർ പി.കെ രവീന്ദ്രനാണ് പിടിച്ചത്. ഇര വിഴുങ്ങിയശേഷം കിടക്കുകയായിരുന്നു. പാമ്പിനെ ഇടുക്കി വനത്തിൽ തുറന്ന് വിടുമെന്ന് വനപാലകർ അറിയിച്ചു.
മാർത്തോമ്മാ ഭാഗത്ത് നിന്നും പിടികൂടിസ കൂറ്റൻ പെരുമ്പാമ്പ്