apu
കേരള കോൺഗ്രസിന്റെ 61 -ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി മണക്കാട് മണ്ഡലം കമ്മറ്റി വഴിത്തലയിൽ നടത്തിയ പതാകദിനാചചരണം പാർട്ടി കോഡിനേറ്റർ അപു ജോൺ ജോസഫ് ഉദ്ഘാടനം ചെയ്യുന്നു

വഴിത്തല: കേരളകോൺഗ്രസ് പാർട്ടി രൂപം കൊണ്ട നാൾ മുതൽ ദീർഘ വീക്ഷണത്തോടെ നടത്തിയ വികസന പ്രവർത്തനങ്ങൾ എക്കാലവും സ്മരിക്കപ്പെടുമെന്ന്‌ കേരള കോൺഗ്രസ്‌ കോഡിനേറ്റർ അപു ജോൺ ജോസഫ് പറഞ്ഞു. പാർട്ടിയുടെ 61 -ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി മണക്കാട് മണ്ഡലം കമ്മറ്റി വഴിത്തലയിൽ നടത്തിയ പതാകദിനാചചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റവന്യൂ, വിദ്യാഭ്യാസം, പൊതുമരാമത്ത്, ജലവിഭവം, ഭവന നിർമ്മാണം എന്നീ വകുപ്പുകളിൽ പി.ജെ. ജോസഫിന്റെ കൈമുദ്ര ചാർത്തിയ വികസനനേട്ടങ്ങളും സമഗ്ര വികസനത്തിനും കാർഷികമേഖലയിൽ പട്ടയമടക്കമുള്ള വിഷയങ്ങളിൽ നടത്തിയ സമരപോരാട്ടങ്ങളും കേരളകോൺഗ്രസിന്റെ പ്രസക്തി വർദ്ധിപ്പിച്ചതായും അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റ്‌ ജോയി ജോസഫിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ നിയോജക മണ്ഡലം പ്രസിഡന്റ് ബ്ലെയിസ് ജി. വാഴയിൽ ജന്മദിന സന്ദേശം നൽകി. യോഗത്തിൽ സുരേഷ് വാലുമ്മേൽ, ടോമിച്ചൻ മുണ്ടുപാലം, ഷാജി അറയ്ക്കൽ, സണ്ണി കഴിക്കച്ചാലിൽ, അഡ്വ. ജോൺസൺ ജോൺ, ടിസി ജോബ് എന്നിവർ പ്രസംഗിച്ചു.