തൊടുപുഴ: ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽ നടക്കുന്ന ഭഗവത്ഗീതാ ഭാഷ്യാപാരായണാഞ്ജലി ദേശീയ സെമിനാർ നാളെ സമാപിക്കും. അഞ്ചാം ദിവസമായ ഇന്ന് ഉച്ചകഴിഞ്ഞ് 2.30 മുതൽ 5.30 വരെ ശ്രീമദ് ഭഗവദ്ഗീതയും അഷ്ടാംഗയോഗവും, ഭഗവത്ഗീതയിലെ വിശ്വബന്ധുത്വ വീക്ഷണം, ഗീത ഉപദേശിക്കുന്ന ഗൃഹസ്ഥ ധർമ്മവും പഞ്ചമഹായജ്ഞങ്ങളും, ഗീതാ പ്രവചനം- ആചാര്യ വിനോബാഭാവെയുടെ ഗീതാവീക്ഷണം എന്നീ വിഷയങ്ങളിൽ ദേശീയ സെമിനാർ. ആറു ദിവസക്കാലം നീണ്ടുനിന്ന ഭഗവത് ഗീതാഭാഷ്യാപാരായണാഞ്ജലിയുടെ സമാപന ദിവസമായ നാളെ രാവിലെ ആറ് മുതൽ ശ്രീമദ് ഭഗവദ് ഗീതാഭാഷ്യ പാരായണം, 10.30 മുതൽ 11.40 വരെ പൂജനീയ സ്വാമി നിഖിലാനന്ദ സരസ്വതിയുടെ പ്രഭാഷണം. 2.30ന് സമാപന സഭയിൽ ക്ഷേത്രം ചെയ‌ർമാൻ കെ.കെ. പുഷ്പാംഗദൻ സ്വാഗതമാശംസിക്കും. ക്ഷേത്രം മാനേജിംഗ് ട്രസ്റ്റി എൻ.ആർ. പ്രദീപ് നമ്പൂതിരിപ്പാട് അദ്ധ്യക്ഷത വഹിക്കും. കേരള സർവ്വകലാശാല വൈസ് ചാൻസലർ പ്രൊഫ. മോഹനൻ കുന്നുമ്മൽ ഉദ്ഘാടനം ചെയ്യും. ഗീതാമൃതം 2025 നോടനുബന്ധിച്ച് നടന്ന സെമിനാറിൽ അവതരിപ്പിച്ച വിഷയങ്ങളുടെ പൂർണ്ണ പുസ്തകരൂപത്തിന്റെ കവർ പേജ് പ്രകാശനം, അനുഗ്രഹ പ്രഭാഷണവും സമ്മാനവിതരണവും പൂജനീയ സ്വാമി ശാരദാനന്ദസരസ്വതി (ആചാര്യൻ ചിന്മയ ഇന്റർനാഷണൽ ഫൗണ്ടേഷൻ), സി.സി. കൃഷ്ണൻ, ബി. വിജയകുമാർ, അഡ്വ. ശ്രീവിദ്യാ രാജേഷ് എന്നിവർ ആശംസകളർപ്പിയ്ക്കും.