dean
തൊടുപുഴ രാജീവ് ഭവനിൽ ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന കോൺഗ്രസ് നേതൃയോഗം ഡീൻ കുര്യാക്കോസ് എം. പി ഉദ്ഘാടനം ചെയ്യുന്നു.

തൊടുപുഴ: ശബരിമലയിലെ സ്വർണപ്പാളികൾ കാണാതായ സംഭവത്തിൽ ബെന്നി ബെഹനാൻ എം.പി നയിക്കുന്ന മേഖലാ വിശ്വാസ സംരക്ഷണ ജാഥയ്ക്ക് വരവേൽപ്പ് നൽകാൻ ഡി.സി.സി നേതൃയോഗം തീരുമാനിച്ചു. പ്രസിഡന്റ് സി.പി. മാത്യുവിന്റെ അദ്ധ്യക്ഷതയിൽ നടന്ന നേതൃയോഗം ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്തു. ഹൈക്കോടതി നിരീക്ഷണത്തിൽ സി.ബി.ഐ അന്വേഷണം നടത്തുക, സ്വർണമോഷണ പ്രതികളെ സംരക്ഷിക്കുന്ന ദേവസ്വം മന്ത്രി
രാജി വെയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു നയിക്കുന്ന മേഖലാ ജാഥ 15ന് വൈകിട്ട് മൂന്നിന് തൊടുപുഴയിൽ എത്തിച്ചേരും. മുൻസിപ്പൽ മൈതാനത്താണ് സ്വീകരണം. കെ.പി.സി.സി ജനറൽ സെക്രട്ടറി എസ്. അശോകൻ വിഷയം അവതരിപ്പിച്ചു. നേതാക്കളായ ജോയി തോമസ്, റോയ് കെ. പൗലോസ്, ജോയി വെട്ടിക്കുഴി, എ.പി. ഉസ്മാൻ, നിഷ സോമൻ, എം.ഡി. അർജുനൻ, എൻ.ഐ. ബെന്നി എന്നിവർ പ്രസംഗിച്ചു. സി.പി. മാത്യു ചെയർമാനും എസ്. അശോകൻ ജനറൽ കൺവീനറുമായ 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു പ്രവർത്തനം ആരംഭിച്ചു.