
തൊടുപുഴ: ജില്ലാ സഹകരണ ആശുപത്രിയും തൊടുപുഴ ഐ.എം.എയും സംയുക്തമായി ലോകമാനസികാരോഗ്യ ദിനാചരണം സംഘടിപ്പിച്ചു . ആശുപത്രി പ്രസിഡന്റ് കെ.ആർ ഗോപാലൻ അദ്ധ്യക്ഷത വഹിച്ച യോഗം ഐ.എം.എ പ്രസിഡന്റ് ഡോ.സോണി തോമസ് ഉദ്ഘാടനം ചെയ്തു. മാനുഷിക അടിയന്തരാവസ്ഥകളിലെ മാനസികാരോഗ്യം എന്ന ഈ വർഷത്തെ പ്രമേയത്തെ അടിസ്ഥാനമാക്കി ആശുപത്രി മാനസികാരോഗ്യ വിഭാഗം മേധാവി ഡോ.കെ. സുദർശൻ ബോധവത്കരണ ക്ലാസ് നടത്തി. മുണ്ടക്കൈ ദുരന്തത്തെ അതിജീവിച്ച ശ്രുതി എന്ന യുവതിയുടെ ജീവിതം നഴ്സിംഗ് വിദ്യാർത്ഥികൾ ദൃശ്യവത്കരിച്ചു .ആശുപത്രി ജീവനക്കാരും വിദ്യാർത്ഥികളും ചേർന്ന് ബോധവത്കരണ നാടകവും നടത്തി. സെക്രട്ടറി കെ.രാജേഷ് കൃഷ്ണൻ , വൈസ് പ്രസിഡന്റ് ഡോ.കെ.കെ ഷാജി , ഡോ. റെജി ജോസ് , ഡോ. അതുൽ പി ശശിദാസ് ,ഡോ. അമലേന്ദു , ഡോ. കെ.വി ജോർജ് , ഡോ. സി.കെ ശൈലജ , അഡ്മിനിസ്‌ട്രേറ്റർ റോസ്ലീമ ജോസഫ് , നഴ്സിംഗ് സൂപ്രണ്ട് എസ്. സിനി എന്നിവർ സംസാരിച്ചു. ആശുപത്രി അസി. നഴ്സിംഗ് സൂപ്രണ്ട് മഞ്ജു പി പരമേശ്വരൻ നന്ദി പറഞ്ഞു.