ഉടുമ്പന്നൂർ: പഞ്ചായത്ത് തട്ടക്കുഴ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ ലാബ് ടെക്നീഷ്യനെ നിയമിക്കുന്നു. ഇന്റർവ്യൂ 15ന് രാവിലെ 11ന് ഉടുമ്പന്നൂർ പഞ്ചായത്ത് ഹാളിൽ നടത്തും. കേരള പാര മെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ നിർബന്ധമാണ്. യോഗ്യത: ഡിപ്ലോമ ഇൻ എം.എൽ.ടി/ ബി.എസ്.സി എം.എൽ.ടി. ഉടുമ്പന്നൂർ പഞ്ചായത്തിൽ സ്ഥിര താമസക്കാർക്കും ലാബിൽ ജോലി ചെയ്തു പരിചയമുള്ളവർക്കും മുൻഗണന.