തൊടുപുഴ: ഒക്ടോബർ 6, 7 തീയതികളിൽ മൂവാറ്റുപുഴ കനേഡിയൻ സെൻട്രൽ സ്‌കൂളിൽ നടന്ന സെൻട്രൽ കേരള സഹോദയ ഖോ ഖോ ടൂർണമെന്റിൽ ജൂനിയർ ബോയ്സ്, സീനിയർ ബോയ്സ്, ജൂനിയർ ഗേൾസ് എന്നീ വിഭാഗങ്ങളിൽ ഒന്നാം സ്ഥാനവും സീനിയർ ഗേൾസ് വിഭാഗത്തിൽ മൂന്നാം സ്ഥാനവും നേടി കോ- ഓപ്പറേറ്റീവ് പബ്ലിക് സ്‌കൂൾ. സ്‌കൂളിലെ കായികാദ്ധ്യാപകരായ അനന്തു ജോസഫ്, ആതിര പി. അശോകൻ, അനന്തു നായർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ടീം അംഗങ്ങളുടെ പരിശീലനം. ടൂർണമെന്റിൽ സീനിയർ ബോയ്സ് വിഭാഗത്തിൽ മികച്ച താരമായി ഇഷാൻ ഹബീബിനെയും മികച്ച അറ്റാക്കറായി റെൻസ് ലിബോ ജോണിനെയും ജൂനിയർ ബോയ്സ് വിഭാഗത്തിൽ മികച്ച താരമായി റയോൺ ലിബോ ജോണിനെയും മികച്ച അറ്റാക്കറായി അദ്വൈത് രാജേഷിനെയും ജൂനിയർ ഗേൾസ് വിഭാഗത്തിൽ മികച്ച താരമായി ശിവാനി സുനിലിനെയും മികച്ച അറ്റാക്കറായി റിസ അനസിനെയും മികച്ച പരിശീലകനായി കായികാദ്ധ്യാപകനായ അനന്തു ജോസഫിനെയും തിരഞ്ഞെടുത്തു. മികച്ച നേട്ടം കൈവരിച്ച ടീം അംഗങ്ങളെയും പരിശീലിപ്പിച്ച അദ്ധ്യാപകരെയും സ്‌കൂൾ മാനേജർ പി.ജെ. ജോർജ് പുതുമന, സീനിയർ പ്രിൻസിപ്പലും അക്കാദമിക് ഡയറക്ടറുമായ ഡോ. ജോയ് ജോസഫ്, പ്രിൻസിപ്പൽ ഷീനു സൈമൺ, അഡ്മിനിസ്‌ട്രേറ്റർ രാജു തോമസ് എന്നിവർ അഭിനന്ദിച്ചു.