പീരുമേട്: ശബരിമല മണ്ഡലമകരവിളക്ക് ഡ്യൂട്ടിക്ക് സ്‌പെഷ്യൽ പൊലീസ് ഓഫീസർ ആയി 660/ രൂപ ദിവസവേദന അടിസ്ഥാനത്തിൽ, പെരുവന്താനം, പീരുമേട്, വണ്ടിപ്പെരിയാർ, കുമളി, ഉപ്പുതറ എന്നീ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിയമിക്കുന്നതിന് മുൻസൈനികർ വിരമിച്ച പൊലീസ് ഉദ്യോഗസ്ഥർ എൻ.സി.സി. കേഡറ്റുകൾ, എന്നിവരിൽ നിന്നും അപേക്ഷ സ്വീകരിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിൽ 31ന് മുൻപ് അപേക്ഷ നൽകണമെന്ന് പീരുമേട് ഡിവൈ.എസ്. പി വിശാൽ ജോൺസൺ അറിയിച്ചു.