uthgadanam

കട്ടപ്പന : കാർഡമം വാലി ലയൺസ് ക്ലബ്ബും ശ്രീധരീയം കണ്ണാശുപത്രിയും പൊന്നൂസ് ട്രേഡിങ് കമ്പനിയും ചേർന്ന് ഇരുപതേക്കറിൽ ബസ് കാത്തിരിപ്പ് കേന്ദ്രം നിർമിച്ചു. ലയൺസ് ഇന്റർനാഷണൽ മൾട്ടിപ്പിൾ കൗൺസിൽ ചെയർമാൻ രാജൻ എൻ .നമ്പൂതിരി ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ ബീന ടോമി പദ്ധതി നാടിന് സമർപ്പിച്ചു. ഇരുപതേക്കർ താലൂക്ക് ആശുപത്രിയിലേയ്ക്കടക്കം ആളുകളെത്തുന്ന ഇവിടെ ബസ് കാത്തിരിപ്പ് കേന്ദ്രം വേണമെന്ന ആവശ്യം വർഷങ്ങളായി നിലനിന്നിരുന്നു. യാത്രക്കാർ ബസ് കാത്തിരിക്കുന്നത് സമീപത്തെ കടത്തിണ്ണകളിലായിരുന്നു. ഈ സാഹചര്യം മനസിലാക്കിയാണ് ബസ് കാത്തിരിപ്പ് കേന്ദ്രം നിർമിച്ചത്. കട്ടപ്പന കാർഡമം വാലി ലയൺസ് ക്ലബ് പ്രസിഡന്റ് കെ .ജെ ജോസഫ് അദ്ധ്യക്ഷനായി. അഡ്വ. ഇ എം ആഗസ്തി മുഖ്യപ്രഭാഷണം നടത്തി. യു.ഡി.എഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി, സി. ആർ മുരളി, സിബി കൊല്ലംകുടി, ശ്രീജിത്ത് ഉണ്ണിത്താൻ, ജോർജ് തോമസ്, ജോസഫ് പുതുമന, റെജി ജോസഫ്, റെജി കോഴിമല, ജോൺ തോമസ്, പി എം ഫ്രാൻസിസ് എന്നിവർ സംസാരിച്ചു.