
കട്ടപ്പന: ശബരിമലയിലെ സ്വർണക്കൊള്ള സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും അറിവോടെ നടത്തിയതാണെന്ന് എഐസിസി അംഗം അഡ്വ.ഇ .എം ആഗസ്തി. കോൺഗ്രസ് കട്ടപ്പന മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടിൽ അദ്ധ്യക്ഷനായി. യുഡിഎഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി മുഖ്യപ്രഭാഷണം നടത്തി. കെ.പി.സി.സി സെക്രട്ടറി തോമസ് രാജൻ, ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. കെ ജെ ബെന്നി, ബ്ലോക്ക് പ്രസിഡന്റ് തോമസ് മൈക്കിൾ, സിബി പാറപ്പായി, ഷാജി വെള്ളംമാക്കൽ, ജോസ് ആനക്കല്ലിൽ, ഷമേജ് കെ ജോർജ്, പ്രശാന്ത് രാജു, പി എസ് മേരിദാസൻ, ബിജു പൊന്നോലി, ഷൈനി സണ്ണി, കെ എസ് സജീവ്, റുബി വേഴമ്പത്തോട്ടം, രാജൻ കാലാച്ചിറ, അരുൺകുമാർ കാപ്പുകാട്ടിൽ, ഷിബു പുത്തൻപുരക്കൽ, റിന്റോ വേലനാത്ത്, ഷാജൻ എബ്രഹാം, ജോണി വാടക്കേക്കര, ഷാജി പൊട്ടനാനി, രാജു വെട്ടിക്കൽ, തങ്കച്ചൻ പാണാട്ട് തുടങ്ങിയവർ പങ്കെടുത്തു.