കട്ടപ്പന : പോഷൻ മാ ക്യാമ്പയിന്റെ ഭാഗമായി കട്ടപ്പന ഐ.സി.ഡി.എസ് പോഷകാഹാര പ്രദർശനം, പോഷകറാണി മത്സരം, ബോധവൽക്കരണ ക്ലാസ് എന്നിവ നടത്തി. പോഷകറാണി മത്സരത്തിൽ അയ്യപ്പൻകോവിൽ പഞ്ചായത്തിലെ നിമിഷ അജിത് ഒന്നാംസ്ഥാനവും കട്ടപ്പന നഗരസഭയിലെ എം .എൻ ആര്യാമോൾ, കാഞ്ചിയാർ പഞ്ചായത്തിലെ പി എസ് ശ്രുതി എന്നിവർ രണ്ടാംസ്ഥാനവും കരസ്ഥമാക്കി. പോഷകാഹാര പ്രദർശന മത്സരത്തിൽ കട്ടപ്പന നഗരസഭയിലെ കെ. എസ് സുജാത ഒന്നാംസ്ഥാനവും ഉപ്പുതറ പഞ്ചായത്തിലെ പി സി പ്രിയാമോൾ രണ്ടാംസ്ഥാനവും നേടി. ഡോ. കൃഷ്ണപ്രിയ ക്ലാസെടുത്തു. സമാപനസമ്മേളനത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി .പി ജോൺ സമ്മാനങ്ങൾ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം എം ടി മനോജ് അധ്യക്ഷനായി. ഐസിഡിഎസ് സൂപ്പർവൈസർമാരായ ടീന ജോയി, സ്‌നേഹ സേവ്യർ, ജാസ്മിൻ ജോർജ്, ആരതി ജഗദീഷ്, താലൂക്ക് ആശുപത്രി ഡയറ്റീഷൻ ആശ ജോസഫ് എന്നിവർ സംസാരിച്ചു.