തൊടുപുഴ: വിവിധ ജലസംഭരണികളുടെ ശുദ്ധീകരണ ജോലികൾ നടക്കുന്നതിനാൽ ഇന്ന് കാരൂപ്പാറ, കുന്നം, ഞറുകുറ്റി, അർപ്പാമറ്റം, ചാലംകോട്, കാഞ്ഞിരംപാറ ഭാഗത്തും നാളെ നെല്ലിക്കാമല, ഞരളംപുഴ, കൈപ്പ മേഖലകളിലും 13ന് തൊടുപുഴ ടൗൺ, മങ്ങാട്ടുകവല, കീരിയോട്, മുതലക്കോടം, കുമ്പംകല്ല്, കാഞ്ഞിരമറ്റം, ഗ്രാമപഞ്ചായത്തുകളായ വണ്ണപ്പുറം, കരിമണ്ണൂർ, കോടിക്കുളം, ഉടുമ്പന്നൂർ, ആലക്കോട് എന്നീ മേഖലകളിലും ജലവിതരണം പൂർണ്ണമായും തടസപ്പെടുന്നതാണെന്ന് തൊടുപുഴ വാട്ടർ അതോറിറ്റി സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു.