തൊടുപുഴ: ഔഷധസസ്യങ്ങൾ നട്ടുപിടിപ്പിക്കുക എന്ന ആശയം ലക്ഷ്യമിട്ട് നാഗാർജുനയുമായി സഹകരിച്ച് ഹോളി ഫാമിലി നഴ്സിംഗ് കോളേജ് ക്യാമ്പസിൽ ആരോഗ്യ വാതിക പദ്ധതി ഉദ്ഘാടനം ചെയ്തു. ഇതു വഴി രോഗങ്ങൾ അകറ്റാനും ആരോഗ്യം സുരക്ഷിതമാക്കാനും ഔഷധ സസ്യങ്ങളെക്കുറിച്ച് പഠിക്കാനും സാധിക്കും. ആദ്യപടിയായി വിവിധതരത്തിലുള്ള അമ്പതോളം ഔഷധ ചെടികളാണ് നാഗാർജുന ഒരുക്കിയത്. ഇതിന്റെ ഉദ്ഘാടനം ഡീൻ കുര്യാക്കോസ് എം.പി നിർവഹിച്ചു. കോളേജ് ഡയറക്ടർ സിസ്റ്റർ മേഴ്സി ആഗ്നൽ അദ്ധ്യക്ഷത വഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. ജയൻ ജെയിംസ്, പ്രൊജക്ട് കോ- ഓഡിനേറ്റർ സാലി അഗസ്റ്റിൻ, അഡ്വ. സെബാസ്റ്റ്യൻ, കെ. ജോസ്, ബീമാ മോൾ, ഫാത്തിമ ഇസ്മായേൽ എന്നിവർ പ്രസംഗിച്ചു.