തൊടുപുഴ: ഉപ്പുകുന്നിൽ പ്രവർത്തിക്കുന്ന ഹോമിയോ ആശുപത്രിയിയും മൃഗാശുപത്രിയും പ്രവർത്തനം നിറുത്താനുള്ള നീക്കത്തിനെതിരെ ഉപ്പുകുന്ന് നിവാസികൾ ഉടുമ്പന്നൂർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി. പ്രതിഷേധ ധർണ്ണ അഡ്വ.ബേസിൽ ജോൺ ഉദ്ഘാടനം ചെയ്തു. അബ്രാഹാം ചാലിൽ, മായ ബാബു, റോയ് പ്ലാത്തോട്ടം, റോബിൻസ് സെബാസ്റ്റ്യൻ, ഡിനു കെ. പോൾ, ജാസിൽ കെ. ഫിലിപ്പ്, എ.പി. ജോസ് ആക്കാമറ്റത്തിൽ, ഷിജു ജോസഫ്, ജോസഫ്, ജനാർദ്ദനൻ, അജിമോൾ, മോഹനൻ, ബാലകൃഷ്ണൻ, മേരി, ചിന്നമ്മ തോമസ്, മേഴ്സി, ജോസ്, മേരി മാർക്കോസ്, പി.എസ്. സൂസൻ എന്നിവർ പങ്കെടുത്തു.