തൊടുപുഴ: രണ്ട് വർഷമായി മുടങ്ങി കിടന്ന കൃഷി അസിസ്റ്റന്റുമാരുടെയും അസിസ്റ്റന്റ് കൃഷി ഓഫീസർമാരുടെ പൊതുസ്ഥലം മാറ്റം സ്വാഗതാർഹമാണന്നും മുഴുവൻ വകുപ്പുകളിലും ഓൺലൈൻ സ്ഥലം മാറ്റം നടത്തണമെന്നും ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറി ഡി.ബിനിൽ പറഞ്ഞു. കേരള അഗ്രികൾച്ചറൽ ടെക്നിക്കൽ സ്റ്റാഫ് അസോസിയേഷൻ ജില്ലാ തല മെമ്പർഷിപ്പ് ക്യാമ്പയിൻ വെള്ളിയാമറ്റത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വെള്ളിയാമറ്റം കൃഷിഭവന് മുന്നിൽ നടന്ന ചടങ്ങിൽ അസിസ്റ്റന്റ് കൃഷി ഓഫീസർ കെ.ജെ. ജയ്നമ്മക്ക് ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറി ഡി. ബിനിൽ കെ.എ.ടി.എസ്.എയുടെ മെമ്പർഷിപ്പ് നൽകി ഉദ്ഘാടനം നിർവ്വഹിച്ചു. കേരള അഗ്രികൾച്ചറൽ ടെക്നിക്കൽ സ്റ്റാഫ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ഇ.എസ്. സോജൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി വി.കെ. ജിൻസ്, സംസ്ഥാന കമ്മിറ്റിയംഗം പി.ആർ. ജിബി, ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറിയേറ്റംഗം എം.എസ്. ശ്രീകുമാർ, സി.പി. ഗംഗാധരൻ എന്നിവർ സംസാരിച്ചു. സംസ്ഥാന കമ്മിറ്റി അംഗം എം.ആർ. രതീഷ് സ്വാഗതവും കെ.ബി. പ്രസാദ് നന്ദിയും പറഞ്ഞു.