കട്ടപ്പന: മലയോര ഹൈവേയിൽ അയ്യപ്പൻകോവിൽ മേരികുളത്തിനും തോണിത്തടിക്കുമിടയിൽ ബസും ജീപ്പും കൂട്ടിയിടിച്ച് ബസ് യാത്രികയ്ക്ക് പരിക്കേറ്റു. ഇന്നലെ രാത്രി 7.15നായിരുന്നു അപകടം. ജീപ്പ് ഡ്രൈവർ മദ്യലഹരിയിലായിരുന്നതായി ദൃക്സാക്ഷികൾ പറഞ്ഞു. ബസ് വൈദ്യുതി പോസ്റ്റിൽ തട്ടി നിന്നതിനാൽ വൻ അപകടം ഒഴിവായി. ബസിൽ ഇടിച്ചശേഷം ഓടയിലേക്ക് മറിഞ്ഞ ജീപ്പ് പൂർണമായി തകർന്നു. നാട്ടുകാരും പൊലീസും ചേർന്ന് ജീപ്പ് റോഡിലെത്തിച്ചു. ബസിനും കേടുപാടുണ്ട്.