നെടുങ്കണ്ടം: മാവടിയിൽ നൂറോളം ഏലച്ചെടികളുടെ ശരം മുറിച്ചു മാറ്റി പച്ച ഏലയ്ക്ക മോഷ്ടിച്ച കേസിൽ സഹോരന്മാർ അറസ്റ്റിൽ. മാവടി മുളകുപാറയിൽ വീട്ടിൽ വിഷ്ണു (30), ജയകുമാർ (31), മുരുകേശൻ (34) എന്നിവരെയാണ് നെടുങ്കണ്ടം പൊലീസ് പിടികൂടിയത്. മാവടി ഉപ്പൂറ്റിൽ വീട്ടിൽ സാബു തോമസിന്റെ പറമ്പിൽ നിന്ന് അഞ്ച് വർഷം പ്രായമുള്ള നൂറോളം ഏലച്ചെടികളുടെ ശരം മുറിച്ചാണ് പച്ച ഏലക്ക മോഷ്ടിച്ചത്. ബുധനാഴ്ച രാത്രി 9.30നായിരുന്നു സംഭവമെന്നാണ് കരുതുന്നത്. ഏലത്തോട്ടത്തിൽ നിന്ന് ഏലത്തിന്റെ ശരം മുറിച്ചും ഒടിച്ചും എടുത്ത ശേഷം ശരത്തിൽ നിന്ന് ഏലക്ക പറിച്ചുമാറ്റി മുള്ളരിക്കുടിയിലുള്ള ഏലം സ്റ്റോറിൽ വിൽക്കുകയായിരുന്നു. സാബുവിന്റെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ വെള്ളിയാഴ്ച വൈകിട്ടോടെയാണ് സഹോദരങ്ങളെ അവരുടെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തത്.