തൊടുപുഴ: വിവിധ തലത്തിലുള്ള ലഘുചിത്രങ്ങൾ ഉൾപ്പെടുത്തി ഹൈക്കുഫിലിം ഫെസ്റ്റിവൽ തൊടുപുഴ ഡയറ്റ് ഹാളിൽ സംഘടിപ്പിച്ചു. എസ്.ഐ.ഇ.ടി കേരളയും ഇ.ടി. ക്ലബ്ബ് ഡയറ്റ് ഇടുക്കിയും ചേർന്ന് തൊടുപുഴ ഫിലിംസൊസൈറ്റിയുടെയും പാലക്കാട് ഇൻസൈറ്റ് ഫിലിം സൊസൈറ്റിയുടെയും സഹകരണത്തോടെയാണ് ഏകദിന ഫിലിം ഫെസ്റ്റിവൽ നടത്തിയത്. എസ്.ഐ.ഇ.ടി ഡയറക്ടർ ബി. അബുരാജ് ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തു. തൊടുപുഴ ഫിലിം സൊസൈറ്റി പ്രസിഡന്റ് എൻ. രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പ്രശസ്ത ഹൈക്കു ഫിലിം മേക്കർ വിൻസന്റ് വാനൂർ മുഖ്യപ്രഭാഷണം നടത്തി. ഫിലിം സൊസൈറ്റീസ് ഫെഡറേഷൻ സംസ്ഥാന നിർവ്വാഹക സമിതി അംഗങ്ങളായ മേതിൽ കോമളൻകുട്ടി, യു.എ. രാജേന്ദ്രൻ, ഡയറ്റ് ലക്ചറർ അനിരുദ്ധ് രാമൻ എന്നിവർ പ്രദർശനത്തിനും തുടർന്നുള്ള ചർച്ചകൾക്കും നേതൃത്വം നൽകി. ഫിലിം സൊസൈറ്റി ഭാരവാഹികളായ അനിത മുരളി, എം.ഐ. സുകുമാരൻ, ഡയറ്റ്ഫാക്കൽറ്റി ജോർജ് എബ്രഹാം എന്നിവർ പ്രസംഗിച്ചു.. പ്രകൃതിയിൽ നിന്നും പകർത്തിയ ഹൈക്കു ചിത്രങ്ങൾ, ഒരു മിനിട്ടിൽ താഴെയുള്ള മൈനൂട്ട് ചിത്രങ്ങൾ,അഞ്ച് മിനിറ്റിൽ താഴെയുള്ള ഹൃസ്വചിത്രങ്ങൾ എന്നിവയാണ് പ്രദർശിപ്പിച്ചത്.