തൊടുപുഴ: നവംബർ 4, 5, 6 തീയതികളിലായി നടക്കുന്ന അറക്കുളം സബ് ജില്ലാ കലോത്സവത്തിന് അനുയോജ്യമായ പേര് / ലോഗോ എന്നിവ സബ് ജില്ലയിലെ കുട്ടികളിൽ നിന്നും അദ്ധ്യാപകരിൽ നിന്നും ക്ഷണിക്കുന്നു. 17ന് വൈകുന്നേരം 4 ന് മുമ്പായി ഇവ കലോത്സവ വേദിയായ ജി.വി.എച്ച്.എസ്.എസ് മൂലമറ്റം സ്‌കൂളിന്റെ ഓഫീസിലോ, 29012ghs@gmail.com എന്ന ഇ -മെയിലിലോ 9495831051 എന്ന വാട്സാപ്പ് നമ്പറിലോ അയച്ച് തരേണ്ടതാണെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.