തൊടുപുഴ: അൽ- അസ്ഹർ മെഡിക്കൽ കോളേജ് ആൻഡ് സൂപ്പർ സ്‌പെഷാലിറ്റി ആശുപത്രിയിൽ അപകടസാദ്ധ്യതയുള്ള വൻ ഫൈബ്രോയ്ഡ് ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിച്ചു. 38 വയസ്സുള്ള തൊടുപുഴ സ്വദേശിനിക്കാണ് മെഡിക്കൽ കോളജിലെ ഗൈനക്കോളജി വിഭാഗത്തിൽ പ്രശസ്ത ഗൈനക്കോളജി സർജൻ ഡോ. ച സിസിലി അനേതൃത്വം നൽകിയ സംഘമാണ് 5.2 കലോഗ്രാം ഭാരമുള്ള ഫൈബ്രോയ്ഡ് നീക്കം ചെയ്ത് ശസ്ത്രക്രിയ നടത്തിയത്. വലിയതും സങ്കീർണ്ണവുമായ ഈ ശസ്ത്രക്രിയ അപകടസാദ്ധ്യതകൾ നിറഞ്ഞ സാഹചര്യത്തിലായിരുന്നിട്ടും, ഡോ. സിസിലി ടി.ജെ.യുടെ പരിചയസമ്പത്ത് മൂലമാണ് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കാനായത്. രോഗി സുഖം പ്രാപിച്ച് ആശുപത്രിയിൽ നിന്നും ഡിസ്ചാർജിന് തയ്യാറാകുകയാണ്. അൽഅസ്ഹർ മെഡിക്കൽ കോളജ് ആൻഡ് സൂപ്പർ സ്‌പെഷാലിറ്റി ആശുപത്രി ഇത്തരത്തിലുള്ള സമർപ്പിത ചികിത്സകളും അത്യാധുനിക സൗകര്യങ്ങളും വഴി രോഗികൾക്ക് മികച്ച സേവനം ലഭ്യമാക്കുന്നതായി അധികൃതർ അറിയിച്ചു.