ഇടുക്കി: എക്‌സൈസ് വിമുക്തി മിഷൻ ജില്ലയിൽ ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കായി താലൂക്ക് തലത്തിൽ നടത്തിയ ക്വിസ് മത്സരത്തിൽ വിജയികളായ വരെ പങ്കെടുപ്പിച്ച് ജില്ലാ തല ക്വിസ് മത്സരം നടത്തി. ഇടുക്കി ന്യൂമാൻ എൽ പി സ്‌കൂളിൽ വ നടന്ന മത്സരം വിമുക്തി മിഷൻ ജില്ല മാനേജർ ഹരികുമാർ പി. എസ്. ഉദ്ഘാടനം ചെയ്തു. ന്യൂമാൻ സ്‌കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ സുദീപ അദ്ധ്യക്ഷത വഹിച്ചു. ബിബിൻമോൻ വർഗ്ഗീസ് ക്വിസ് നയിച്ചു.മത്സരത്തിൽ ശാന്തിഗ്രാം ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ജി. എച്ച്. സ്‌കൂളിലെ സന ഫാത്തിമ ജലീൽ, ഹൃദ്യ ബിനോ എന്നിവരടങ്ങിയ ടീം ഒന്നാം സ്ഥാനവും, ഉപ്പുതറ വളകോട് ജി ടി എച്ച് സ്‌കൂളിലെ വൈഗ മനോജ്, രവി തേജ് എന്നിവരടങ്ങിയ ടീം രണ്ടാം സ്ഥാനവും , മുതലക്കക്കോടം എസ് എച്ച് ജി എച്ച് എസിലെ ബാസില റഷീദ്, ആദില അൽഫിയ, എന്നിവരടങ്ങിയ ടീം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിമുക്തി മിഷൻ ജില്ലാ കോർഡിനേറ്റർ ഡിജോ ദാസ്, പ്രിവന്റീവ് ഓഫീസർ ബിനു ജോസഫ്, സിവിൽ എക്‌സൈസ് ഓഫീസർ മുഹമ്മദ് റിയാസ് എന്നിവർ സംസാരിച്ചു.