kalolsavam
തൊടുപുഴ വിമല പബ്ലിക് സ്‌കൂളിൽ നടക്കുന്ന സെൻട്രൽ കേരള സഹോദയ കലോത്സവത്തിലെ രചനാ മത്സരത്തിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾ

 ഇന്നലെ നടന്നത് രചനാ മത്സരങ്ങൾ

തൊടുപുഴ: വിമല പബ്ലിക് സ്‌കൂൾ ആതിഥേയത്വം വഹിക്കുന്ന സെൻട്രൽ കേരള സഹോദയ കലോത്സവം 'സർഗ്ഗ ധ്വനി 2025 'ന് തുടക്കമായി. ആദ്യ ദിനമായ ഇന്നലെ രചന, ചിത്രകല, ഡിജിറ്റൽ പെയിന്റിംഗ് തുടങ്ങിയ മത്സരങ്ങളാണ് നടന്നത്. വർണ്ണം, താളം, ലയം തുടങ്ങിയ 15ൽ പരം വേദികളിലായിട്ടായിരുന്നു മത്സരങ്ങൾ. ഇടുക്കി, തൃശ്ശൂർ, എറണാകുളം ജില്ലകളിലെ നൂറിൽപരം സ്‌കൂളുകളിൽ നിന്നുള്ള 1285 വിദ്യാർത്ഥികളാണ് മത്സരത്തിൽ പങ്കെടുത്തത്. നാല് വിഭാഗങ്ങളിലെ മത്സരങ്ങളാണ് ഇന്നലെ നടന്നത്. നാളെ ബാൻഡ് ഡിസ്‌പ്ലേ മത്സരങ്ങൾ നടക്കും. കലോത്സവത്തിന്റെ
ഔപചാരികമായ ഉദ്ഘാടനം പതിനഞ്ചാം തീയതി മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും. ചലച്ചിത്രതാരം കലാഭവൻ ഷാജോൺ മുഖ്യാതിഥിയായി പങ്കെടുക്കും. ഡീൻ കുര്യാക്കോസ് എം.പി, പി.ജെ ജോസഫ് എം.എൽ.എ ഉൾപ്പെടെ സാമൂഹ്യ -സാംസ്‌ക്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും. മറ്റ് കലാ മത്സരങ്ങൾ 16,17, 18 തീയതികളിലായാണ് നടക്കുക. 18ന് സമാപന സമ്മേളനം. വിവിധ ഇനങ്ങളിലായി അയ്യായിരത്തോളം പ്രതിഭകൾ കലോത്സവത്തിൽ മാറ്റുരയ്ക്കും. കലോത്സവത്തായിനുള്ള മുഴുവൻ സഞ്ജീകരണങ്ങളും നേരത്തെ തന്നെ പൂർത്തീകരിച്ചിരുന്നു.