sand
കോളനിപ്പാലത്ത് സംരക്ഷണഭിത്തിയോട്ചേർന്ന്പു ഴയിലേക്ക് മണ്ണിറക്കിയപ്പോൾ

അടിമാലി: ദേശീയപാതയിലെ സംരക്ഷണഭിത്തി നിർമ്മാണത്തിലെ പിഴവ്നികത്താൻ മണ്ണിറക്കിയത് വിവാദമായി. കോളനിപ്പാലത്ത് പുഴയിലേക്ക് മണ്ണിടുന്നതാണ്നാട്ടുകാർ തടഞ്ഞത്.ദേശീയപാത നിർമ്മാണത്തിന്റെ ഭാഗമായി ഇവിടെ സംരക്ഷണഭിത്തി കെട്ടിയെങ്കിലും, നിർമ്മാണപിഴവിനെത്തുടർന്നെന്ന് പറയുന്നു ഭിത്തിക്ക് പുറമേ നിന്നും വീണ്ടും ഭാഗികമായി കോൺക്രീറ്റ് ഭിത്തി നിർമ്മിച്ചിരുന്നു. ഇവിടെയാണ് മറ്റിടങ്ങളിൽ നിന്ന് മണ്ണ് കൊണ്ടുവന്ന് പുഴയിലേക്ക് നിക്ഷേപിച്ചത്. പുഴയുടെ ഒരു ഭാഗത്ത് മണ്ണിട്ടതോടെ വെള്ളം ഗതി മാറി ഒഴുകി മറുകരയിലൂടെ പോകുന്ന പാതയുടെ ഓരം ഇടിയുന്നതായും അപകട ഭീഷണി ഉള്ളതായും പ്രദേശവാസികൾ പറഞ്ഞു. ഇതിനിടെ തൊട്ടിയാർ ഡാമിന്റെ ഓരത്തുള്ള കോളനിപ്പാലം,ദേവിയാർസ്‌കൂൾപടിറോഡ്അപകടഭീഷണിയിലായിട്ടും പഞ്ചായത്ത് അധികൃതർ തിരിഞ്ഞു നോക്കുന്നില്ലെന്ന ആക്ഷേപം ശക്തമായി. തൊട്ടിയാർ ഡാം കമ്മീഷൻ ചെയ്ത് ജലസംഭരണം തുടങ്ങിയതോടെ റോഡ് താല്ക്കാലികമായിവൈദ്യുതി ബോർഡ്ഏറ്റെടുത്തിരുന്നു. പഞ്ചായത്ത് ഫണ്ട് വിനിയോഗിച്ച് റോഡ് കോൺക്രീറ്റ് ചെയ്തതോടെ ഗതാഗതയോഗ്യമായ റോഡ് പാതയോരം ഇടിഞ്ഞതിനെ തുടർന്നാണ് ഗതാഗതത്തിന് ഭീഷണിയായത്.സംരക്ഷണഭിത്തി ഇല്ലാത്തതിനെത്തുടർന്ന് പല ഭാഗങ്ങളിലും റോഡ് ഇടിഞ്ഞ് പോകാവുന്ന സ്ഥിതിയാണുള്ളത്. പഞ്ചായത്ത് റോഡാണെന്നും സംരക്ഷിക്കേണ്ട ചുമതല പഞ്ചായത്തിനാണെണം വൈദ്യുതി വകുപ്പ് അധികൃതർ പറഞ്ഞു.സ്‌കൂൾ കുട്ടികൾ അടക്കമുള്ളവർ ഉപയോഗിക്കുന്ന ഈ റോഡ് സംരക്ഷിക്കാൻ അടിയന്തിരമായി അധികൃതർ ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം