ഇടുക്കി :ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ശിശുദിന ജില്ലാതല ആഘോഷം നവംബർ 14ന് വാഴത്തോപ്പ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും. 'വർണ്ണോത്സവം 2025' എന്ന പേരിലുള്ള ശിശുദിന കലോത്സവത്തിന്റെ ഭാഗമായുള്ള ജില്ലാതല മത്സരങ്ങൾ 25 ന് നടക്കും. പ്രസംഗ മത്സരംമലയാളം (5 മിനിറ്റ്),പദ്യ പാരായണംമലയാളം (5 മിനിറ്റ്),ലളിത സംഗീതം (5 മിനിറ്റ്),ദേശഭക്തിഗാനം (5 മിനിറ്റ്), ഉപന്യാസ രചനമലയാളം (40 മിനിറ്റ്),കഥാ രചനമലയാളം (40 മിനിറ്റ്), കവിതാ രചനമലയാളം (40 മിനിറ്റ്) എന്നിവയാണ് സംഘടിപ്പിക്കുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഗവൺമെന്റ്/എയ്ഡഡ്/അൺ എയ്ഡഡ് സ്‌കൂളുകളിലെ എൽ.പി., യു.പി., ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്ക് മത്സരങ്ങളിൽ പങ്കെടുക്കാം. ജില്ലാതല എൽ.പി, യു.പി വിഭാഗം മലയാളം പ്രസംഗ മത്സരങ്ങളിലെ വിജയികളെയാണ് നവംബർ 14ലെ കുട്ടികളുടെ പൊതുസമ്മേളനത്തിലും റാലിയിലും നേതൃത്വം നൽകാനുള്ള കുട്ടികളുടെ നേതാക്കളായി തിരഞ്ഞെടുക്കുന്നത്. എൽ.പി. വിഭാഗത്തിൽ നിന്നും കുട്ടികളുടെ പ്രധാനമന്ത്രി, സ്വാഗത പ്രാസംഗിക/ പ്രാസംഗികൻ, നന്ദി പ്രാസംഗിക / പ്രാസംഗികൻ എന്നിവരെയും യു.പി. വിഭാഗത്തിൽ നിന്ന് കുട്ടികളുടെ പ്രസിഡന്റ്, സ്പീക്കർ / മുഖ്യ പ്രാസംഗികൻ എന്നിവരെയും തിരഞ്ഞെടുക്കും. എച്ച്.എസ്., എച്ച്.എസ്.എസ്. വിഭാഗം വിദ്യാർത്ഥികൾക്കും മത്സരങ്ങൾ നടത്തി സമ്മാനങ്ങൾ നൽകും. പങ്കെടുക്കുന്നവർ ക്ലാസും സ്‌കൂളും സഹിതം പ്രധാനാദ്ധ്യാപകൻ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് രജിസ്‌ട്രേഷൻ സമയത്ത് ഹാജരാക്കണം. ജില്ലാതല മത്സരത്തിൽ വിജയികളാകുന്നവർക്ക് നവംബർ 14ന്റെ ശിശുദിന റാലിയിൽ വെച്ച് ഉപഹാരങ്ങൾ നൽകുമെന്ന് ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി ഡിറ്റാജ് ജോസഫ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 9447813559