 
കട്ടപ്പന: കോൺഗ്രസ് കട്ടപ്പന ബ്ലോക്ക് കമ്മിറ്റി പൊലീസ് സ്റ്റേഷൻ മാർച്ചും യോഗവും നടത്തി. എ.ഐസിസി അംഗം അഡ്വ. ഇ എം ആഗസ്തി ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി വർക്കിങ് പ്രസിഡന്റ് ഷാഫി പറമ്പിൽ എം.പി ഡി.സിസി പ്രസിഡന്റ് പ്രവീൺ കുമാർ തുടങ്ങിയ കോൺഗ്രസ് പ്രവർത്തകർക്കുനേരെ നരനായാട്ട് നടത്തിയ പൊലീസ് നടപടിയിൽ പ്രതിക്ഷേധിച്ച് നടത്തിയ മാർച്ച് പൊലീസ് ബാരികേഡ് ഉപയോഗിച്ച് തടഞ്ഞു.ബാരികേഡ് തകർക്കാൻ ശ്രമിച്ച സമരക്കാരെ പൊലീസ് നീക്കം ചെയ്തു. യു.ഡി.ഫ് ജില്ലാ ചെയർമാൻ ജോയി വെട്ടികുഴി ,. ബ്ലോക്ക് പ്രസിഡന്റ് തോമസ് മൈക്കിൾ അധ്യക്ഷനായി. തോമസ് രാജൻ, എ പി ഉസ്മാൻ, ജോർജ് ജോസഫ് പടവൻ, എം ഡി അർജുനൻ, കെ ജെ ബെന്നി, മനോജ് മുരളി, കെ ബി സെൽവം, സിജു ചക്കുംമൂട്ടിൽ, മഅനീഷ് മണ്ണൂർ, ഫ്രാൻസീസ് ദേവസ്യ, മിനി സാബു, വിനോദ് ജോസഫ്, ജോമോൻ തെക്കേൽ, ഷാജി വെള്ളാമാക്കൽ, പ്രശാന്ത് രാജു എന്നിവർ നേതൃത്വം നൽകി.