കട്ടപ്പന: കരാട്ടെ അസോസിയേഷൻ അഞ്ചാമത് ജില്ലാ ചാമ്പ്യൻഷിപ്പ് മേരികുളത്ത് നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാക്കുന്നേൽ ഉദ്ഘാടനം ചെയ്തു. വിവിധ സ്‌കൂളുകളിൽ നിന്നായി 500 വിദ്യാർത്ഥികളാണ് മേരികുളം മരിയൻ സ്‌കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തത്. കരാട്ടെ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് മാത്യു ജോസഫ് ,കേരള കരാട്ടെ അസോസിയേഷൻ പ്രസിഡന്റ് രാംഭയാൽ സെൻസായി, ചെയർമാൻ ഡോ. ഷാജി എസ് കൊട്ടാരം, കെഎഐ സെക്രട്ടറി വന്തന പ്രതിഷ്, ഡിമിറ്റ് കെ തോമസ്, അഭിലാഷ് മൈക്കിൾ, നോബിൾ ജോർജ് എന്നിവർ നേതൃത്വം നൽകി. വിജയികൾക്ക് സൾട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.