തൊടുപുഴ: റൂബി ജൂബിലി ആഘോഷിക്കുന്ന ഉപാസന സാംസ്‌കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ജൂബിലി സെമിനാർ നടത്തും. ഉപാസന ഓഡിറ്റോറിയത്തിൽ ഇന്ന് വൈകിട്ട് 5 ന് 'നിർമ്മിത ബുദ്ധി: സുതാര്യതയും ധാർമികതയും 'എന്ന വിഷയത്തിൽ കൊച്ചിൻ എം ഐ. ടി. എസ് കോളേജ് പ്രിൻസിപ്പൽ ഡോ.പി സി നീലകണ്ഠൻ സെമിനാർ നടത്തും.
വിഷയത്തെ ആസ്പതമാക്കിയുള്ള ചോദ്യങ്ങൾ ചോദിക്കുന്നതിനും സംശയ നിവാരണം നടത്തുന്നതിനും അവസരം ഉണ്ടായിരിക്കും. അന്നേദിവസം 3ന് 'ഉപാസന സഹൃദയ സദസ്സ്' കൂട്ടായ്മയും ഉണ്ടായിരിക്കുന്നതാണെന്ന് ഡയറക്ടർ ഫാ. പ്രിൻസ് പരത്തിനാൽ സി. എം. ഐ അറിയിച്ചു.