
കട്ടപ്പന: അകാലത്തിൽ പൊലിഞ്ഞ കോൺഗ്രസ്സ് കട്ടപ്പന ബ്ലോക്ക് സെക്രട്ടറി ഷാജി നെല്ലിക്കലിന്റെ കുടുംബത്തിന് കോൺഗ്രസ് നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽദാനം അഡ്വ.ഡീൻ കുര്യാക്കോസ് എം.പി നിർവഹിച്ചു. കോൺഗ്രസ് കട്ടപ്പന ബ്ലോക്ക് ജനറൽ സെക്രട്ടറി ബിജു കാലാപറമ്പിൽ കൺവീനറായി ഒൻപതംഗ കമ്മിറ്റിയുടെ നേതൃത്വത്തിൽ വാസയോഗ്യമല്ലാതിരുന്ന ഭവനത്തിനു പകരമായി കാമാക്ഷി പഞ്ചായത്തിലെ ഉദയഗിരിയിൽ ചിറ്റിലപ്പള്ളിഫൗണ്ടേഷൻ നൽകിയ മൂന്നു ലക്ഷം രൂപ ഉൾപ്പെടെ പതിമൂന്നു ലക്ഷത്തോളം രൂപ മുടക്കി സൗകര്യപ്രദമായ സ്ഥലം വാങ്ങി വീട് നിർമ്മിച്ചു നൽകുകയാണുണ്ടായത്.ഷാജിയുടെ വിയോഗത്തിന് ശേഷം അനാഥമായ ഭാര്യയും മൂന്നു പെൺകുഞ്ഞുങ്ങളുമടങ്ങുന്ന കുടുംബത്തെ കോൺഗ്രസ് പാർട്ടി ഒപ്പം നിന്ന് സംരക്ഷിക്കുന്നു.. ചടങ്ങിൽ എ. ഐ.സി.സി അംഗം ഇ .എം അഗസ്തി,യു.ഡി .എഫ് ജില്ലാ ചെയർമാൻ ജോയ് വെട്ടിക്കുഴി,കെ .പി സി .സി സെക്രട്ടറി തോമസ് രാജൻ കെ .പി.സി.സി നിർവാഹക സമിതിഅംഗം എ.പി. ഉസ്മാൻ തുടങ്ങി പ്രമുഖ നേതാക്കളും പ്രവർത്തകരും സംബന്ധിച്ചു.