പീരുമേട്: വണ്ടിപ്പെരിയാർ പഞ്ചായത്തിന്റെയും യുവജനക്ഷേമ ബോർഡിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നാല് ദിവസം നീണ്ടു നിന്ന കേരളോത്സവം സമാപിച്ചു. പരിപാടികളുടെ ഭാഗമായികലാകായിക മത്സരങ്ങളും നടന്നു.
സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത്‌മെമ്പർ എസ് .പി രാജേന്ദ്രൻഉദ്ഘാടനംചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ എം ഉഷ അദ്ധ്യക്ഷയായിരുന്നു.വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീല കുളത്തിങ്കൽ, അഴുത ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആർ സെൽവത്തായി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ. ശ്രീരാമൻ പഞ്ചായത്ത് മെമ്പർമാരായ ബി.ജോർജ്, പ്രിയങ്ക മഹേഷ്,സുമ മനു ,മുനീശ്വരി, കെ മാരിയപ്പൻ ,ദേവി ഈശ്വരൻ എന്നിവർ സംസാരിച്ചു.