ഇടുക്കി: കൊന്നത്തടി പാറത്തോട്ടിൽ മന്ത്രി റോഷി അഗസ്റ്റിന്റെ വാഹനവ്യൂഹത്തിന് നേരെ യൂത്ത് കോൺഗ്രസ് കരിങ്കൊടി വീശി. ഭൂ ചട്ട ഭേദഗതിയിലൂടെ ഇടുക്കിയിലെ ജനങ്ങളെ വഞ്ചിച്ചതിലും ഷാഫി പറമ്പിൽ എം.പിയെ പൊലീസ് അകാരണമായി മർദ്ദിച്ചതിലും പ്രതിഷേധിച്ചുമായിരുന്നു കരിങ്കൊടി കാണിക്കൽ. ഇന്നലെ വൈകിട്ട് 7 മണിയോടെയായിരുന്നു സംഭവം. കൊന്നത്തടി പഞ്ചായത്തിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനെത്തി മടങ്ങുന്നതിനിടയിലായിരുന്നു കരിങ്കൊടി വീശൽ. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി മഹേഷ് മോഹനൻ, നേതാക്കളായാ ജിതിൻ സി.കെ, ലിജോ മാത്യു, ഭാരവാഹികളായ അരുൺ ടി ജോസഫ് എന്നിവരാണ് സമരം നടത്തിയത്.