തൊടുപുഴ: ഇടവെട്ടി മാർത്തോമ്മയ്ക്ക് സമീപം ലോറിയും കാറും തമ്മിൽ കൂട്ടിയിടിച്ച് അപകടം. ഇന്നലെ രാത്രി ഏഴുമണിയോടെയായിരുന്നു സംഭവം. അപകടത്തിൽ കാർ യാത്രികരായ മൂന്ന് പേർക്ക് പരിക്കേറ്റു. ഇവരെ നാട്ടുകാർ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആലക്കോട് ഭാഗത്തും നിന്നും തൊടുപുഴ ഭാഗത്തേക്ക് വന്ന കാർ എതിർദിശയിൽ വന്ന ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. സംഭവത്തെ തുടർന്ന് ഏറെ നേരം ഗതാഗതം തടസപ്പെട്ടു. തൊടുപുഴ ഫയർഫോഴ്സ് എത്തിയാണ് ഇടിച്ച വാഹനങ്ങൾ റോഡിൽ നിന്നും മാറ്റിയത്.