youvamorcha

കട്ടപ്പന :ശബരിമലയിലെ സ്വർണ്ണപ്പാളി വിവാദവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെതിരെയും ദേവസ്വം മന്ത്രി വി.എൻ വാസവനെതിരെയും യുവമോർച്ച ഇടുക്കി സൗത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു. ഏറ്റുമാനൂരിലെ ബി.ജെ.പി പ്രവർത്തകർക്കെതിരെ ഉണ്ടായ സി.പി.എം ആക്രമണത്തിൽ പ്രതിഷേധിച്ച് കട്ടപ്പനയിൽ വി.എൻ വാസവന്റെ കോലം കത്തിച്ചു. യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി അനന്തുമങ്ങാട്ടിൽ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.വി.എസ് അർജുൻ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് അഡ്വ. സുജിത് ശശി, യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി ജെ. ഗൗതം കൃഷ്ണ എന്നിവർ സംസാരിച്ചു. നേതാക്കളായ ലീന രാജു , രാഹുൽ സുകുമാരൻ , സന്തോഷ്,ശരത് ചെമ്പകശ്ശേരി, വിഷ്ണു പ്രസാദ് , പി.എൻ പ്രസാദ്, രതീഷ് പി.എസ് , ജിന്റോ, ജിജു മോനായ് , സുധിഷ് പി,എസ്എന്നിവർ നേതൃത്വം നൽകി.