കട്ടപ്പന: കാഞ്ചിയാർ ലയൺസ് ക്ലബ് ഉദ്ഘാടനം ഇന്ന് ലബ്ബക്കടയിൽനടക്കും. ഡിസ്ട്രിക്ട് ഗവർണർ കെ ബി ഷൈൻകുമാർ ഉദ്ഘാടനം ചെയ്യും. ഇടുക്കി, എറണാകുളം, ആലപ്പുഴ ജില്ലകളിലെ ക്ലബുകൾ ഉൾപ്പെടുന്ന ഡിസ്ട്രിക്ട് 318സിക്കു കീഴിലുള്ള 176ാമത് ക്ലബ് ആയാണ് കാഞ്ചിയാർ ലയൺസ് ക്ലബ് രൂപീകരിക്കപ്പെടുന്നത്. ഉപ്പുതറ ലയൺസ് ക്ലബാണ് ണ് സ്‌പോൺസർമ്മാർ. ഉപ്പുതറ ക്ലബ് പ്രസിഡന്റ് സജിൻ സ്‌കറിയ അദ്ധ്യക്ഷനാകും. ഡിസ്ട്രിക്ട് ഫസ്റ്റ് വൈസ് ഗവർണർ വി എസ് ജയേഷ്, സെക്കന്റ് വൈസ് ഗവർണർ കെ പി പീറ്റർ എന്നിവർ സത്യപ്രതിജ്ഞ ചടങ്ങിന് നേതൃത്വം നൽകും. ക്യാബിനറ്റ് സെക്രട്ടറി സജി ചാമേലി, ട്രഷറർ വർഗീസ് ജോസഫ് എന്നിവർ സംസാരിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ചു നിർധനനായ ഒരു വ്യക്തിക്ക് ഭവന നിർമാണത്തിനായുള്ള സ്ഥലവും കാഞ്ചിയാർ ക്ലബ് സൗജന്യമായി വിട്ടുനൽകുമെന്നും ചീഫ് പിആർ.ഒ ജോർജ് തോമസ്, റീജിയൻ ചെയർപേഴ്സൺ റെജി ജോസഫ്, സോൺ ചെയർമാൻ ഫിലിപ്പ് ജോൺ, ഉപ്പുതറ ലയൺസ് ക്ലബ് പ്രസിഡന്റ് സജിൻ സ്‌കറിയ, വൈസ് പ്രസിഡന്റ് ജോയ് സേവിയർ, കാഞ്ചിയാർ ക്ലബ് ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ട ബേബി ജോൺ, ഷിബി ഫിലിപ്പ്, എം കെ രാജു എന്നിവർ പറഞ്ഞു.