മൂലമറ്രം:ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന്റെ ആഹ്വാന പ്രകാരം അറക്കുളം പഞ്ചായത്തിൽ മഹാ സമ്പർക്കം നടത്തി. 15വാർഡുകളിലും സ്‌ക്വാഡുകളായി തിരിഞ്ഞാണ് സമ്പർക്കം നടത്തിയത്. വാർഡ് ഇൻചാർജുമാർ, വികസിത ടീമംഗങ്ങൾ, അനുഭാവികൾ അടക്കം മഹാ സമ്പർക്കത്തിൽ പങ്കെടുത്തു. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ സുഗമമാക്കാൻ പന്ത്രണ്ടാം മൈൽ കേന്ദ്രീകരിച്ച് ഇലക്ഷൻ കമ്മറ്റി ഓഫീസ് തുറന്നു.