kulani
കോലാനി കളരി ഭഗവതി ക്ഷേത്രത്തിൽ നടന്ന നവികരണ പുനപ്രതിഷ്ഠയും പരിഹാരക്രിയകളും കണ്ട് തൊഴാൻ കാത്തു നിൽക്കുന്ന ഭക്തരുടെ നീണ്ടനിര

തൊടുപുഴ: കോലാനി കളരി ഭഗവതി ക്ഷേത്രത്തിൽ നവികരണ പുനപ്രതിഷ്ഠയും പരിഹാരക്രിയകളും വെള്ളി, ശനി, ഞായർ ദിവസങ്ങളിലായി നടന്നു. ക്ഷേത്രം തന്ത്രി ചെന്നാസ് ഗിരിശൻ നമ്പൂതിരിപ്പാടിന്റെയും മേൽശാന്തി അർജുൻ നമ്പൂതിരിയുടെയും മുഖ്യകാർമികത്വത്തിലാണ് ചടങ്ങുകൾ നടന്നത്. അമേടമംഗലം വിഷ്ണു നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ നവീകരിച്ച സർപ്പ ചിത്രകൂട പുനപ്രതിഷ്ടയും സർപ്പപൂജയും നടന്നു. ചടങ്ങിന്റെ ഭാഗമായി ഗണപതി ഹോമം, സുദർശനഹോമം, മൃത്യുഞ്ജയഹോമം, ആവാഹനം, ചുറ്റുവിളക്ക് ദീപാരാധന, ഭഗവത് സേവ, തിലഹോമം, പൂർണ്ണ കലശാഭിഷേകം, ഉടവാൾ സമർപ്പണം എന്നീ ചടങ്ങുകൾ നടന്നു.