ചെറുതോണി: എൻ .സി .പി (എസ് ) ജില്ല പ്രതിനിധി സമ്മേളനം 14 ന് ഉച്ചകഴിഞ്ഞ് രണ്ടിന് ചെറുതോണി സ്റ്റേണേജ് ഓഡിറ്റോറിയത്തിൽ നടക്കും. ജില്ലാ പ്രസിഡന്റ് അഡ്വ. കെ. ടി മൈക്കിളിന്റെ അദ്ധ്യക്ഷതയിൽ കൂടുന്ന സമ്മേളനം മന്ത്രിഎ .കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് പി കെ രാജൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന വൈസ് പ്രസിഡണ്ടും വനം വികസന കോർപ്പറേഷൻ ചെയർപേഴ്സനുമായ ലതികാ സുഭാഷ്, സംസ്ഥാന ട്രഷറർ പി ജെ കുഞ്ഞുമോൻ, ജനറൽ സെക്രട്ടറിമാരായ സുഭാഷ് പുഞ്ചക്കോട്ടിൽ, മാത്യൂസ് ജോർജ്, സംസ്ഥാന സെക്രട്ടറിമാരായ അനിൽ കൂവപ്ലാക്കൽ ,ടിവി ബേബി, കാണക്കാരി അരവിന്ദാക്ഷൻ തുടങ്ങിയവർപ്രസംഗിക്കും