അടിമാലി: മാങ്കുളം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പണികഴിപ്പിക്കാൻ ലക്ഷ്യമിട്ടിട്ടുള്ള ബസ് സ്റ്റാൻഡിന്റെ നിർമ്മാണ ഉദ്ഘാടനം നടന്നു.ജില്ലാ ആസ്ഥാനത്തേയും മാങ്കുളത്തേയും ബന്ധിപ്പിച്ച് കെ.എസ്.ആർ. ടി .സി ബസ് സർവ്വീസാരംഭിക്കുന്ന കാര്യം പരിഗണിക്കുമെന്ന് ഉദ്ഘാടന ചടങ്ങിൽ മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.വിനോദ സഞ്ചാര മേഖലയിൽ വികസന പാതയിലുള്ള പ്രദേശമാണ് മാങ്കുളം.മാങ്കുളത്തിന്റെ വികസനത്തിന് ആക്കം വർധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് മാങ്കുളം ഗ്രാമപഞ്ചായത്ത് ബസ് സ്റ്റാൻഡ് യാഥാർത്ഥ്യമാക്കാൻ ലക്ഷ്യമിട്ടിട്ടുള്ളത്.ഇതിന്റെ ഭാഗമായിട്ടായിരുന്നു ബസ് സ്റ്റാൻഡിന്റെ നിർമ്മാണ ഉദ്ഘാടനം നടത്തിയത്.മന്ത്രി റോഷി അഗസ്റ്റിൻ നിർമ്മാണ ഉദ്ഘാടനം നിർവ്വഹിച്ചു.ജില്ലാ ആസ്ഥാനത്തേയും മാങ്കുളത്തേയും ബന്ധിപ്പിച്ച് കെ എസ് ആർ ടി സി ബസ് സർവ്വീസാരംഭിക്കുന്ന കാര്യം പരിഗണിക്കുമെന്ന് ചടങ്ങിൽ മന്ത്രി പറഞ്ഞു.മാങ്കുളം ടൗണിൽ റേഷൻകട സിറ്റിക്ക് സമീപമാണ് ബസ് സ്റ്റാൻഡ് നിർമ്മാണത്തിന് പഞ്ചായത്ത് ലക്ഷ്യമിട്ടിട്ടുള്ളത്.1 കോടി 48 ലക്ഷത്തോളം രൂപ ചിലവഴിച്ച് ബസ് സ്റ്റാൻഡ് നിർമ്മിക്കാനാണ് പഞ്ചായത്തിന്റെ തീരുമാനം.ജില്ലാ ആസൂത്രണ സമിതി പദ്ധതിക്ക് അംഗീകാരം നൽകിയിട്ടുണ്ട്.ആദ്യഘട്ടത്തിൽ ഡി പി ആർ തയ്യാറാക്കി 38 ലക്ഷം രൂപയുടെ ടെൻഡർ നടപടികൾ പൂർത്തീകരിച്ചു.പഞ്ചായത്ത് കണ്ടെത്തുന്ന തുകക്ക് പുറമെ എം എൽ എ ഫണ്ട് കൂടി ബസ് സ്റ്റാൻഡ് നിർമ്മാണത്തിന് വിനിയോഗിക്കും.മാങ്കുളത്ത് ബസ് സ്റ്റാൻഡില്ലാത്തതിനാൽ നിലവിൽ ബസുകൾ ടൗണിൽ പാതയോരത്താണ് നിർത്തിയിടുന്നത്‌