അടിമാലി: മന്ത്രി റോഷി അഗസ്റ്റിനെതിരെ യൂത്ത് കോൺഗ്രസ് കരിങ്കൊടി പ്രതിഷേധം നടത്തി.ശബരിമലയിലെ സ്വർണ്ണക്കൊള്ള മറയ്ക്കാൻ പോലീസിനെ ഉപയോഗിച്ച് അക്രമം അഴിച്ചുവിടുന്ന പിണറായി സർക്കാരിനെതിരെയുംഭൂപ്രശ്നങ്ങളിൽ മന്ത്രി റോഷി അഗസ്റ്റിൻ ഇടുക്കി ജില്ലയിലെ ജനങ്ങളോട് തുടരുന്ന ജനവഞ്ചനായ്‌ക്കെതിരെയും പ്രതിഷേധിച്ചാണ് കരിങ്കൊടി പ്രതിഷേധം നടത്തിയത്.സംസ്ഥാന സെക്രട്ടറി ഷിൻസ് ഏലിയാസ്, അസംബ്ലി പ്രസിഡന്റ് അനിൽ കനകൻ, അടിമാലി മണ്ഡലം പ്രസിഡന്റ് അലൻ നിഥിൻ സ്റ്റീഫൻ, അമൽ ബാബു, അനൂപ് കോച്ചേരി, അമൽ മനോജ്, സ്റ്റിബിൻ സാബു തുടങ്ങിയവർ നേതൃത്വം നൽകി.