jadha
എൻഎസ്എസ് ഹൈറേഞ്ച് യൂണിയൻ കട്ടപ്പന മേഖലാ കുടുംബസംഗമത്തിന്റെ ഭാഗമായി നടന്ന ജാഥ.

കട്ടപ്പന : എൻ.എസ്എസ് ഹൈറേഞ്ച് യൂണിയൻ കട്ടപ്പന മേഖലാ കുടുംബസംഗമം കട്ടപ്പന സി.എസ്‌.ഐ ഗാർഡനിൽ വിപുലമായ പരിപാടികളോടെ നടത്തി. ഡയറക്ടർ ബോർഡംഗം പ്രൊഫ. ഇലഞ്ഞിയിൽ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. യൂണിയൻപ്രസിഡന്റ് കെ എസ് അനിൽകുമാർ അദ്ധ്യക്ഷനായി. യൂണിയൻ സെക്രട്ടറി പി റ്റി അജയൻ നായർ സന്ദേശം നൽകി. വിവിധ കരയോഗങ്ങളിലെ മുതിർന്ന അംഗങ്ങളെ ആദരിച്ചു. വിവിധ മേഖലകളിൽ മികവ് തെളിയിച്ച അംഗങ്ങളെ അനുമോദിച്ചു. സംഘാടകസമിതി ചെയർമാൻ പി.ആർ രമേശ്, കട്ടപ്പന നഗരസഭ കൗൺസിലർ രജിത രമേശ്, കാഞ്ചിയാർ പഞ്ചായത്തംഗം ബിന്ദു മധുക്കുട്ടൻ, പി സി സന്തോഷ് കുമാർ, കെ എൻ സുകുമാരൻ നായർ, ഹരി എസ് നായർ, പി ജി പ്രസാദ്, ഉഷാകുമാരി എം നായർ, ബി സി അനിൽകുമാർ, ഓമന ബാബുലാൽ, മധുസൂദനൻ നായർ തുടങ്ങിയവർ സംസാരിച്ചു.