കട്ടപ്പന: കട്ടപ്പന ഉപജില്ലാ ഗണിതശാസ്ത്രമേള 14ന് ഇരട്ടയാർ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും. ഇരട്ടയാർ പഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് സുനിൽകുമാർ ഉദ്ഘാടനംചെയ്യും. മാനേജർ ഫാ. സഖറിയാസ് കുമ്മണ്ണുപറമ്പിൽ അധ്യക്ഷനാകും. വിവിധ സ്‌കൂളുകളിൽ നിന്നായി 1000 വിദ്യാർഥികൾ മത്സരിക്കും. അഡ്വ.ഡീൻ കുര്യാക്കോസ് എം.പി, എം .എം മണി എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാക്കുന്നേൽ, ഇരട്ടയാർ പഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് സുനിൽകുമാർ, മാനേജർ ഫാ. സഖറിയാസ് കുമ്മണ്ണുപ്പറമ്പിൽ എന്നിവർ രക്ഷാധികാരികളായും പ്രിൻസിപ്പൽ ജിജി കൂട്ടുങ്കൽ ജനറൽ കൺവീനറും ഹെഡ്മാസ്റ്റർ ജോർജ്കുട്ടി എം വി ജോയിന്റ് കൺവീനറും എഇഒ രാജശേഖരൻ എസ് ട്രഷററായും സംഘാടക സമിതി രൂപീകരിച്ചു.