തൊടുപുഴ: ലഹരി ഉപയോഗിക്കുന്നതിനിടയിൽ രണ്ട് കോളേജ് വിദ്യാർത്ഥികൾ പൊലീസ് പിടിയിൽ. ഇവരിൽ നിന്നും 0.28 ഗ്രാം എം.ഡി.എം.എയും 3.8 ഗ്രാം കഞ്ചാവും തൊടുപുഴ പൊലീസ് പിടികൂടി. ശനിയാഴ്ചയായിരുന്നു സംഭവം. പിടികൂടിയ വിദ്യാർത്ഥികളെ കേസെടുത്ത ശേഷം സ്റ്രേഷൻ ജാമ്യത്തിൽ വിട്ടു.