temple

തൊടുപുഴ: ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നടന്നുവന്ന ഭഗവത് ഗീതാഭാഷ്യാപാരായണാഞ്ലിയും ശ്രീമദ് ഭഗവത്ഗീതാ തത്ത്വവിചാര ദേശീയ സെമിനാറും സമാപിച്ചു. സമാപനസമ്മേളനം കേരള യൂണിവേഴ്സിറ്റിവൈസ് ചാൻസിലർ മോഹനൻ കുന്നുമ്മൽ ഉദ്ഘാടനം ചെയ്തു. ക്ഷേത്രം മാനേജിംഗ് ട്രസ്റ്റി എൻ.ആർ. പ്രദീപ് നമ്പൂതിരിപ്പാട് അദ്ധ്യക്ഷത വഹിച്ചു. ചിന്മയ മിഷൻ ഇന്റർനാഷണൽ
ഫൗണ്ടഷൻ ആചാര്യൻ സ്വാമി ശാരദാനന്ദ വിവിധ മത്സരങ്ങളിൽ വിജയികളായവർക്കുള്ളസമ്മാനവിതരണവും അനുഗ്രഹപ്രഭാഷണവും നടത്തി. ആറു വിഷയങ്ങളിലായിവിവിധ ദിവസങ്ങളിൽ നടന്ന മത്സരങ്ങളിൽ ഒന്നും രണ്ടും മൂന്നും സമ്മാനങ്ങൾ നേടിയവർക്ക് ക്യാഷ് പ്രൈസ്, സർട്ടിഫിക്കറ്റ്, മൊമെന്റോ, ബുക്കുകൾ എന്നിവ വിതരണം ചെയ്തു.ആറു ദിവസം നീണ്ടു നിന്ന സമ്മേളനത്തിൽ 20 ഓളം വിഷയങ്ങളിൽ പേപ്പർ പ്രസന്റേഷൻ നടന്നു. പ്രൊഫ. സി.ജി. വിജയകുമാർ, ഡോ. പി.വി. അജികുമാർ, ഡോ. എ.സുബ്രഹ്മണ്യ അയ്യർ, ഡോ. എൻ. ഉഷാദേവി, ഡോ. വി.വി. അനിൽകുമാർ, ഡോ. യു.
കൃഷ്ണകുമാർ, ഡോ. സി.എൻ. വിജയകുമാരി, റ്റി.വി. രംഗനാഥ്, ജ്യോതിഷ്മയി വി., ഡോ. കെ.എൻ. പത്മകുമാർ, ഡോ. ഇ.എൻ. നാരായണൻ, ഡോ. സി.റ്റി.ഫ്രാൻസീസ്, ഡോ. സരിത മഹേശ്വരൻ, ഡോ. പി.കെ. ശങ്കരനാരായണൻ, ഡോ. ശ്രീജിത്ത്നീലൂർ, പ്രൊഫ. ജയനാരായണൻ തുടങ്ങിയവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. സ്വാമി നിഖിലാനന്ദ സരസ്വതി ഗീതാഭാഷ്യാപാരായണവും പ്രഭാഷണവും നടത്തി. ക്ഷേത്രം മാനേജിംഗ് ട്രസ്റ്റി എൻ.ആർ. പ്രദീപ് നമ്പൂതിരിപ്പാട്, ചെയർമാൻ കെ.കെ.പുഷ്പാംഗദൻ, നാരായണശർമ്മ ആനിക്കാട്, സംസ്‌കൃത പണ്ഡിതൻ എം.ജി. രാജശേഖരൻ, ഡോ. അരുൺ ഭാസ്‌ക്കർ, ക്ഷേത്രം മാനേജർ ബി. ഇന്ദിര, ചീഫ് കോ-ഓർഡിനേറ്റർമാരായ കെ.ആർ. വേണു, സി.സി. കൃഷ്ണൻ, അഡ്വ. ശ്രീവിദ്യാ രാജേഷ്,ബി. വിജയകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.