ദേവികുളം : കേരള റവന്യൂ ഡിപ്പാർട്ട്‌മെന്റ് സ്റ്റാഫ് അസോസിയേഷൻ ദേവികുളം താലൂക്ക് സമ്മേളനം ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി ആർ.ബിജുമോൻ ഉദ്ഘാടനം ചെയ്തു.താലൂക്ക് പ്രസിഡന്റ് എസ്. സൂരജ് അദ്ധ്യക്ഷത വഹിച്ചു . . കെ. ആർ. ഡി. എസ്. എ ജില്ലാ പ്രസിഡന്റ് ആൻസ് ജോൺ സംഘടനാ റിപ്പോർട്ടും, താലൂക്ക് സെക്രട്ടറി അഖിൽ കെ. അജയ് പ്രവർത്തന റിപ്പോർട്ടും, ഖജാൻജി ജിൽന ബാബു വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി ഡി.കെ സജിമോൻ, ജോയിന്റ് കൗൺസിൽ സംസ്ഥാന കൗൺസിൽ അംഗം ഏ.കുമാർ ,കെ .ആർ ഡി .എസ് .എ ജില്ലാ കമ്മിറ്റി അംഗം ഫൈസൽ.ടിഎച്ച്, ജോയിന്റ്കൗൺസിൽ ദേവികുളം മേഖലാ സെക്രട്ടറി അമൽരാജ്. തുടങ്ങിയവർ സംസാരിച്ചു.
താലൂക്ക് കമ്മിറ്റി അംഗം സി.ബി ഷൈനി സ്വാഗതവും ബിജിൻ ബാബു നന്ദിയും പറഞ്ഞു. ഭാരവാഹികളായി എസ്.സൂരജ് (പ്രസിഡന്റ്) ബിജിൻ ബാബു, ഷൈസൺ തോമസ് (വൈസ് പ്രസിഡന്റ് ) അഖിൽ കെ അജയ് (താലൂക്ക് സെക്രട്ടറി) . എ.ആർ ഷിനു, വി.ഡി ഡിന്റോ ( ജോയിന്റ് സെക്രട്ടറിമാർ) ഷൈനി സി.ബി ( ട്രഷറർ ) എന്നിവരെ തിരഞ്ഞെടുത്തു.