ഇടുക്കി: ഗവ: എഞ്ചിനീയറിംഗ് കോളേജിൽ ഇൻഫർമേഷൻ ടെക്‌നോളജി വിഭാഗത്തിൽ ട്രേഡ് ഇൻസ്ട്രക്ടർ തസ്തികയിലേക്കും, മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ട്രേഡ്സ്മാൻ പ്ലംബിംഗ് തസ്തികയിലേക്കും, കമ്പ്യൂട്ടർ പ്രോഗ്രാമർ തസ്തികയിലേക്കും ദിവസ വേതന അടിസ്ഥാനത്തിൽ താത്ക്കാലിക നിയമനം നടത്തുന്നു. സർക്കാർ നിശ്ചയിച്ച യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും വിദ്യാഭ്യാസ യോഗ്യത മുൻ പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും സഹിതം 17ന് രാവിലെ 10ന് കോളേജ് ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് 04862232477, 04862233250 എന്ന നമ്പരിൽ ബന്ധപ്പെടുകയോ www.gecidukki.ac.in എന്ന വെബ് സൈറ്റ് സന്ദർശിക്കുകയോ ചെയ്യുക.