samaram
ക്ലിഫ് ഹൗസ് മാർച്ചിനു മുന്നോട്ടിയായി ആശ സമര സഹായ സമിതി കരിങ്കുന്നത്ത് നടത്തിയ പ്രതിഷേധസദസ്സ് കേരള കോൺഗ്രസ് സംസ്ഥാന കോർഡിനേറ്റർ അപു ജോൺ ജോസഫ് ഉദ്ഘാടനം ചെയ്യുന്നു.

കരിങ്കുന്നം : ആശാപ്രവർത്തകരുടെ ഓണറേറിയം പ്രതിമാസം 21 ,000 രൂപയായും വിരമിക്കൽ ആനുകൂല്യം 5 ലക്ഷം രൂപയായും തീരുമാനിച്ച് സമരം ഒത്തു തീർപ്പാക്കണമെന്ന് കരിങ്കുന്നത്ത് ചേർന്ന പ്രതിഷേധ സദസ്സ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. . കരിങ്കുന്നം പഞ്ചായത്ത് വൈ. പ്രസിഡന്റ് ടിന്റു ജോസ് അദ്ധ്യക്ഷതവഹിച്ചു. കേരള കോൺഗ്രസ് സംസ്ഥാന കോർഡിനേറ്റർ അപു ജോൺ ജോസഫ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സമരസഹായ സമിതി വൈസ് പ്രസിഡന്റ്എസ്. രാജീവൻ മുഖ്യ പ്രഭാഷണം നടത്തി. ലിസി ബാബു, കൃഷ്ണൻ കണിയാപുരം, സമരസഹായ സമിതി ചെയർമാൻ ടി.ജെ പീറ്റർ, കൺവീനർ എം.എൻ അനിൽ, എൻ. വിനോദ് കുമാർ, പഞ്ചായത്ത് അംഗങ്ങളായ ബീന കുര്യൻ, ബേബിച്ചൻ കൊച്ചു കരൂർ, സ്വപ്ന ജോയൽ, സ്മിത സിറിയക് തുടങ്ങിയവർ സംസാരിച്ചു.