തൊടുപുഴ: ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ പ്രവർത്തിച്ചുവരുന്ന പൈലറ്റ് സ്‌കിൽ ഡെവലപ്‌മെന്റ് സെന്ററിൽ ഡ്രോൺ സർവീസ് ഡെക്നീഷ്യൻ കോഴ്സിലെ ട്രെയിനർ തസ്തികയിലേക്ക് അദ്ധ്യാപകനെ കോൺട്രാക്ട് വ്യവസ്ഥയിൽ നിയമിക്കുന്നു. യോഗ്യത: ഇലക്ട്രോണിക്സ്, എയാറോണോട്ടിക്കൽ എഞ്ചിനീയറിങ്ങിൽ ബിരുദം/ഡിപ്ലോമ എയാറോസ്‌പേസ് എഞ്ചിനീയറിങ്ങിൽ അറിവും വൈദഗ്ദ്ധ്യവുംവേണം. ഡ്രോൺ സർവീസ് ടെക്നീഷ്യനായി രണ്ട് വർഷമെങ്കിലും ഇൻഡസ്ട്രിയൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. അല്ലെങ്കിൽ സി.ഐ.ടി.എസ്‌ ട്രേഡിൽ സർട്ടിഫൈഡ് ആയിട്ടുള്ളവർ കൂടാതെ ഒരു വർഷത്തെ ട്രെയിനിംങ് അല്ലെങ്കിൽ അദ്ധ്യാപന പരിചയം. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ 22ന് 11ന് ഗവ. ബോയ്സ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന ജില്ലാ എസ്.എസ്.കെ ഓഫീസിൽ നടക്കുന്ന ഇന്റർവ്യൂവിൽ നേരിട്ട് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9446971124.