ഇടുക്കി:സംസ്ഥാന സർക്കാരും തദ്ദേശസ്ഥാപനങ്ങളും നടത്തിയ വികസന പ്രവർത്തനങ്ങൾ വിലയിരുത്താനും ഭാവി വികസനത്തിന് പൊതുജനാഭിപ്രായം സ്വീകരിക്കുന്നതിനുമായി നടത്തിവരുന്ന വികസനസദസ് വണ്ണപ്പുറം പഞ്ചായത്തിൽ സംഘടിപ്പിച്ചു. പഞ്ചായത്തംഗം രാജീവ് ഭാസ്‌കരൻ ഉദ്ഘാടനം ചെയ്തു. പി.ജി സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സർക്കാരിന്റെ വികസന നേട്ടങ്ങളുടെ വീഡിയോ പ്രദർശനത്തോടെയാണ് സദസ് ആരംഭിച്ചത്. യോഗത്തിൽ ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ജഗദമ്മ വിജയൻ,പഞ്ചായത്ത് അംഗങ്ങളായ അബ്ദുൾ ഖാദർ, സന്ധ്യ റോബിൻ, ഹെഡ് ക്ലർക്ക് വി.ആർ ദീലിപ്, ഹരിത കർമ്മസേന അംഗങ്ങൾ,കുടുംബശ്രീ അംഗങ്ങൾ, പഞ്ചായത്ത് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.